കോഴിക്കോട്: സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കാത്ത നിലപാടുളള നേതാവാണ് സതീശനെന്ന് ആര്‍ജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാര്‍. പ്രതിപക്ഷ നേതാവായിരിക്കെ സതീശന് നടത്തിയ ഇടപടലുകള്‍ മികച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫില്‍ ആയിരിക്കെ താനും സതീശനും ഹരിത എംഎല്‍എമാരുടെ ഗ്രൂപ്പിലായിരുന്നുവെന്നും ശ്രേയാംസ് കുമാർ പറഞ്ഞു. ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തില്‍ ആര്‍ജെഡിക്ക് അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.